ജില്ലയിലെ ആദ്യ ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ ആരംഭിച്ചു
താമരശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ യൂനിറ്റ് സ്‌നേഹധാര പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: എസ് ജയശ്രീ, പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബേബി ബാബു, മദാരി ജുബൈരിയ, പി.സി തോമസ്, മെമ്പര്‍മാരായ ഇന്ദിര ശ്രീധരന്‍, കെ വി അബ്ദുല്‍ അസീസ്, ടി പി മുഹമ്മദ് ഷാഹിം, വല്‍സല കനകദാസ്, ഡോ: ഒ.കെ ഷേര്‍ലി പഞ്ചയത്ത് സെക്രട്ടറി ടി.പി അരവിന്ദന്‍, സി.പി നിസാര്‍ എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ: കെ പ്രവീണ്‍ സ്വാഗതവും ഡോ: കെ.വി ബിജു നന്ദിയും പറഞ്ഞു.
കിടപ്പ് രോഗികള്‍ക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനും ജീവിത നിലവാരം ഉയര്‍ത്താനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ യൂനിറ്റ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."