HOME
DETAILS

വേനല്‍ച്ചൂടില്‍ പൊറുതിമുട്ടിയിരിക്കുകയാണോ? ആഹാരത്തില്‍ ഇവ ഉള്‍പ്പെടുത്താം

  
April 07 2024 | 12:04 PM

 Best Cooling Foods For Summer In India

കടുത്ത ചൂടിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നത്. ചൂട് സഹിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ ശരീരത്തിന് എളുപ്പം രോഗം പിടിപെടാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. വേനലില്‍ ശരീരത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഭക്ഷണശീലത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.വേനല്‍ച്ചൂട് തടുത്തു നിര്‍ത്താന്‍ സഹായിക്കുന്ന, ശരീരത്തിനും വയറിനും സുഖം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഒരു പരിധി വരെയെങ്കിലും ശരീരത്തിന് ഗുണം നല്‍കും. ഇത്തരത്തിലെ ചില ഭക്ഷണങ്ങളെക്കുറിച്ചറിയാം.


ഇലക്കറി


വേനലില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ഇലക്കറികള്‍. ഇവ ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണ്. ശരീരത്തെ തണുപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. കാല്‍സ്യം സമ്പുഷ്ടമായ ഇവ ശരീരത്തിന് ഏറെ ഗുണം നല്‍കും. ദഹനപ്രശ്‌നങ്ങള്‍ പതിവായ വേനല്‍ക്കാലത്ത് വയറിന്റെ ആരോഗ്യത്തിനും ഇവയേറെ ഉത്തമമാണ്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഒപ്പം പ്രതിരോധശേഷിയുമെല്ലാം നല്‍കാന്‍ മികച്ചതാണ് ഇലക്കറികള്‍.


തണ്ണിമത്തന്‍


വേനലില്‍ കഴിയ്‌ക്കേണ്ട ചില പ്രത്യേക പച്ചക്കറികളും പഴങ്ങളുമുണ്ട്. വെള്ളത്തിന്റെ അംശം അടങ്ങിയവയാണ് ഇവ. കുക്കുമ്പര്‍, തണ്ണിമത്തന്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഇതുപോലെ ചെറുനാരങ്ങ വെള്ളമായി കുടിയ്ക്കാം. സിട്രസ് ഫലവര്‍ഗങ്ങള്‍ ഏറെ ഗുണം നല്‍കും. സമ്മര്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന മാങ്ങയും വേനല്‍ക്കാലത്ത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ ഫൈബറുകള്‍ വയറിന് നല്ലതാണ്. പഴുത്ത മാങ്ങയും പച്ചമാങ്ങയുമെല്ലാം തന്നെ ഗുണകരമാണ്.

 

 

സംഭാരം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ സംഭാരം, മോര്, കരിക്കിന്‍ വെള്ളം എന്നിവ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇത് വയര്‍ തണുപ്പിയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന് ഈ വേനലില്‍ തളര്‍ച്ച വരാതെ ഊര്‍ജം നല്‍കാനും നല്ലതാണ്. ഇതുപോലെ തൈര്, യോഗര്‍ട്ട് എന്നിവയെല്ലാം ഭക്ഷണത്തില്‍ സ്ഥിരം ഉള്‍പ്പെടുത്തുക. ഇവ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.


പുതിന


വേനലില്‍ കഴിയ്‌ക്കേണ്ട ഒന്നാണ് പുതിന അഥവാ മിന്റ്. ഇത് നാരങ്ങാവെള്ളം പോലുള്ളവയില്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ഊര്‍ജം നല്‍കും, വയറിന്റെ ആരോഗ്യത്തിന് ഗുണം നല്‍കും. ദഹനത്തിന് ഇതേറെ നല്ലതാണ്. വേനല്‍ക്കാലത്തുണ്ടാകാന്‍ ഇടയുള്ള തലവേദനയ്ക്ക് ഇത് നല്ല പരിഹാരമാണ്. ഇത് വിയര്‍പ്പായി ശരീരത്തിലെ ചൂട് നീക്കാന്‍ സഹായിക്കുന്നു. തയ്യാറാക്കുന്ന ജ്യൂസുകളില്‍ പുതിന ചേര്‍ക്കുന്നത് ഏറെ രുചികരവും ഒപ്പം ഉന്മേഷദായകവുമാണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago