അഗ്രിമാര്‍ക്കറ്റിങ് സെന്റര്‍ കെട്ടിട ഉദ്ഘാടനം ശനിയാഴ്ച
മുക്കം: കൊടിയത്തൂര്‍ സഹകരണ ബാങ്ക് കേന്ദ്ര കൃഷി വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിങ് ആന്റ് ഇന്‍സ്‌പെക്ഷന്റെ ധനസഹായത്തോടെ നിര്‍മിച്ച അഗ്രിമാര്‍ക്കറ്റിങ് സെന്റര്‍ കെട്ടിട ഉദ്ഘാടനം ശനിയാഴ്ച നടക്കും.
എരഞ്ഞിമാവില്‍ രാവിലെ 10 മണിക്ക് സഹകരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്കധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകര്‍ക്കായി അഗ്രോ ഷോപ്പ്, ജനസേവന കേന്ദ്രം, നീതി മെഡിക്കല്‍ സ്റ്റോര്‍, മെഡിക്കല്‍ ലാബ് ആന്റ് പോളിക്ലിനിക്, ബേക്കറി ആന്റ് കൂള്‍ബാര്‍, മില്‍മ മില്‍ക് ബൂത്ത്, കാര്‍ഷികോല്‍പ്പന്ന-സംഭരണ-വിപണന കേന്ദ്രം, കെട്ടിട നിര്‍മാണ വസ്തുക്കളുടെ വില്‍പന കേന്ദ്രം, ഫാര്‍മേഴ്‌സ് ട്രെയ്‌നിങ് സെന്റര്‍, ലൈബ്രറി തുടങ്ങിയവയും മണി ട്രാന്‍സ്ഫര്‍ ,ആര്‍.ടി.ജി.എസ്, മൊബൈല്‍ ബാങ്കിങ്, എ.ടി.എം തുടങ്ങി ആധുനിക സൗകര്യങ്ങളോടുകൂടിയ ബാങ്ക് ഹെഡ് ഓഫിസും മെയിന്‍ ബ്രാഞ്ചുമെല്ലാം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.
എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം എം.ഐ ഷാനവാസ് എം.പി.യും മെഡിക്കല്‍ ലാബിന്റെയും ക്ലിനിക്കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും ഹെഡ് ഓഫിസ് ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രനും അഗ്രോ ഷോപ്പ് ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസും ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ലയും നിര്‍വഹിക്കും.
ലേബര്‍ബാങ്ക് ജയിംസ് പി. ജോര്‍ജും,മെമ്പേഴ്‌സ് വെല്‍ഫെയര്‍ സ്‌കീം ടി.പി.ശ്രീധരും ട്രെയ്‌നിങ് സെന്റര്‍ വി.എസ്.മനോജും ഓഡിറ്റോറിയം, സ്വപ്നയും നിക്ഷേപ സ്വീകരണം കെ.സി.രവീന്ദ്രനും മെയിന്‍ ബ്രാഞ്ച് സി.അബ്ദുല്‍ മുജീബും ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഇ. രമേശ്ബാബു, സെക്രട്ടറി കെ.ബാബുരാജ്,ഡയരക്ടര്‍ പി.ഷിനോയ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."