HOME
DETAILS

ശുചിത്വ ഭവനം സുന്ദര നഗരം പദ്ധതി; സമഗ്രാന്വേഷണം വേണമെന്ന് യു.ഡി.എഫ്

  
backup
October 19 2016 | 22:10 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82

 

മുക്കം: മുക്കം നഗരസഭ നടപ്പിലാക്കിയ ശുചിത്വ ഭവനം സുന്ദര നഗരംപദ്ധതിയില്‍ വന്‍ അഴിമതി നടന്നതായി കണ്ടത്തിയ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് മാലിന്യം കൊണ്ടുപോയത്. പ്രാഥമിക നടപടിയായ ടെണ്ടര്‍ പോലും ക്ഷണിച്ചിട്ടില്ല.
34 വണ്ടികള്‍ മാലിന്യവുമായി പോയി എന്നു പറയുന്നവര്‍ക്ക് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും യു.ഡി. എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ പണം നല്‍കരുതെന്ന് പറഞ്ഞ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിലൂടെ ഇവരുടെ ഇരട്ടത്താപ്പ് പുറത്തായിരിക്കുകയാണന്നും ഇടതുമുന്നണിക്ക് വ്യക്തമായ ലീഡുള്ള ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ പണം നല്‍കരുതെന്ന് ഏറ്റവും ശക്തമായി ആവശ്യപെട്ടത് ഇടതു മുന്നണി അംഗം പ്രജിദ പ്രദീപാണന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.സംഭവത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടി.ടി.സുലൈമാന്‍, പി.കെ.മുഹമ്മദ്, ഇ.പി.അരവിന്ദന്‍ ,അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേയും അജൈവ മാലിന്യം ശേഖരിച്ച് കര്‍ണാടകയിലെ മാണ്ഡ്യയില്‍ കൊണ്ടുപോയി നല്‍കുന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ വന്‍വിജയമായിരുന്ന പദ്ധതിയിലാണ് ഇപ്പോള്‍ വന്‍ തുക ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്.
പദ്ധതി പ്രകാരം 33ലോഡ് മാലിന്യങ്ങള്‍ നഗരസഭയില്‍ നിന്ന് മാണ്ഡ്യയിലെത്തിച്ചന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്. ഒരു ലോഡിന് 25000 രൂപ വെച്ച് നല്‍കിയതായും പറയുന്നു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ ചിലര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ യാതൊരു അഴിമതിയും നടന്നില്ലെന്ന് കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago