HOME
DETAILS
MAL
പിടികിട്ടാപ്പുള്ളിയായ ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
backup
October 19 2016 | 23:10 PM
കൂത്തുപറമ്പ്: സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റില്‍. ബി.ജെ.പി പ്രവര്ത്തകന് വടകര വില്ല്യാപ്പള്ളിയിലെ ഷാജി (42)യാണ് അറസ്റ്റിലായത്. 1995ല്‍ തൊടീക്കളത്തെ സി.പി.എം പ്രവര്‍ത്തകനായ ദാസനെ ആക്രമിച്ചെന്നായിരുന്നു കേസ്. 2012ലാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കണ്ണവത്ത് എസ്.ഐ ഷൈജു, സിവില്‍ ഓഫിസര്‍മാരായ മജീദ്, വിനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."