HOME
DETAILS
MAL
ലൈസന്‍സില്ലാതെ മക്കള്‍ വാഹനം ഓടിച്ചാല്‍ ഇനി അമ്മമാര്‍ കുടുങ്ങും
backup
October 19 2016 | 23:10 PM
മട്ടന്നൂര്‍: പ്രായമാകാത്ത മക്കള്‍ വാഹനമോടിച്ചാല്‍ അച്ഛന് മാത്രമല്ല അമ്മയും കുടുങ്ങും. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന കുട്ടികളുടെ പിതാവ് നാട്ടിലില്ലെങ്കില്‍ പകരം അമ്മയ്ക്കെതിരേ കേസെടുക്കുമെന്നാണ് പൊലിസിന്റെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം പിടികൂടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മേല്‍ കേസേടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പിതാവ് നാട്ടിലില്ലാത്ത അവസ്ഥയില്‍ മാതാവിന്റെ പേരില്‍ കേസെടുക്കുകയും പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും വേണം. വാഹനാപകടങ്ങള്‍ ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തില്‍ ട്രാഫിക് നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."