എസ്.എന്‍ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം
കണ്ണൂര്‍: എസ്.എന്‍ കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. എട്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരായ കുന്നോത്ത്പറമ്പ് ഏലിക്കുന്നിലെ പാലയുള്ളപറമ്പത്ത് പ്രണവ്, ടി.സി ഉജ്വല്‍, ഫര്‍ഹാന്‍, മൃദുല്‍, രാഹുല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ കെ.ടി ശ്രീരാഗ്, ശ്യാമില്‍, അഭിനവ്, റോഷിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കെ.എസ്.യു പ്രവര്‍ത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് കെ.എസ്.യു ആരോപിച്ചു. തിങ്കളാഴ്ചയും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ വിജയത്തില്‍ പ്രകോപിതരായ എസ്.എഫ്.ഐക്കാര്‍ അക്രമമഴിച്ചുവിടുകയാണെന്ന് കെ.എസ്.യു നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."