HOME
DETAILS
MAL
കണ്ണൂര്‍ വി.സിക്കെതിരായ വിജിലന്‍സ് കേസ് വിധി 26 ലേക്ക് മാറ്റി
backup
October 19 2016 | 23:10 PM
തലശ്ശേരി: വ്യാജ രേഖ ചമച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാടിനെതിരേ തലശ്ശേരി വിജിലന്‍സ് കോടതി മുന്‍പാകെയുള്ള കേസില്‍ വിധി പ്രഖ്യാപിക്കുന്നത് 26 ലേക്ക് മാറ്റി. ജഡ്ജ് വി ജയറാം ഇന്നലെ വിധി പ്രഖ്യാപനത്തിനു വച്ചതായിരുന്നെങ്കിലും കേസ് പരിഗണിച്ച ശേഷം മാറ്റുകയായിരുന്നു. സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയിലെ ജൂനിയര്‍ ലൈബ്രേറിയന്‍ പയ്യന്നൂര്‍ സ്വദേശി പി സുരേന്ദ്രനാണ് അഡ്വ.ബി.പി ശശീന്ദ്രന് മുഖേന ഹരജി നല്‍കിയത്. ഗവേഷണം നടത്തിയ ധര്‍മ്മടം ഗവ. ബ്രണ്ണന്‍ കോളജിലും ജോലി ചെയ്തിരുന്ന കാഞ്ഞങ്ങാട് നെഹ്റു കോളജിലും ഒരേ ദിവസം ഹാജരായതായി വ്യാജ രേഖ ചമച്ചതായും ഇതുമൂലം സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."