HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ പ്രസ്താവന: കണ്ണൂരിന് ആശ്വാസം
backup
October 19 2016 | 23:10 PM
കണ്ണൂര്‍: കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പ്രസ്താവന ജനങ്ങള്‍ക്ക് പ്രതീക്ഷയാകുന്നു. ജില്ലാതല സമാധാനയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും കൊലപാതകങ്ങളും അക്രമവും മനുഷ്യത്വരഹിതമാണെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ ഇരിക്കൂര്‍ എം.എല്‍.എ കെ.സി ജോസഫിന്റെ സബ്മിഷനു മറുപടിയായി പറഞ്ഞത്. ഇതോടെ കണ്ണൂരില്‍ ജില്ലാ ഭരണകൂടം സര്‍വകക്ഷി സമാധാനയോഗം വിളിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."