നുള്ളിപ്പാടിയില്‍ വിദേശമദ്യവില്പനശാല തുടങ്ങാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയണം
കാസര്‍കോട്: നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന നുള്ളിപ്പാടി പെട്രോള്‍ പമ്പിനു സമീപത്തെ സുരഭി കോളനിയില്‍ വിദേശമദ്യ വില്പനശാല തുടങ്ങാന്‍ നീക്കം. ഇതിനെതിരേ പ്രക്ഷോഭം തുടങ്ങാനുള്ള നീക്കത്തിലാണു നാട്ടുകാര്‍.
നുള്ളിപ്പാടിയില്‍ വിദേശമദ്യശാല തുടങ്ങാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നു പ്രദേശത്ത് ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റ് ആരംഭിക്കരുതെന്ന് സുരഭി റസിഡന്‍ഷ്യല്‍ അസോസിയേഷനും പൊതു ജനങ്ങളും രേഖാമൂലം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയ ഔട്ട്ലെറ്റാണ് കേരളത്തിലെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടുകൂടി നടപ്പാന്‍ ശ്രമം നടക്കുന്നതെന്നാണ് ആക്ഷേപം.
ഔട്ട്ലെറ്റ് ഒഴിവാക്കാന്‍ എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സഹീര്‍ അസിഫും ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗറും ആവശ്യപ്പെട്ടു.
ഇത്തരം നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ പിന്മാറിയില്ലെങ്കില് പൊതു ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ സമര മാര്‍ഗ്ഗങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."