HOME
DETAILS
MAL
എ.പി.എല്‍ അരി വിതരണം: വീഴ്ച പറ്റിയത് സംസ്ഥാന സര്‍ക്കാരിനെന്നു ബി.ജെ.പി
backup
October 19 2016 | 23:10 PM
കാസര്‍കോട്: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എ.പി.എല്‍ അരിയുടെ വില വര്‍ധിപ്പിച്ചതില്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.ശ്രീകാന്ത്. ബി.ജെ.പി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാതെ എ.പി.എല്‍ വിഭാഗക്കാരില്‍ നിന്നു മൂന്നിരട്ടി വില ഈടാക്കി റേഷന്‍ വിതരണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഗുരുതര വീഴ്ചയാണെന്നും ഭരണത്തില്‍ ശ്രദ്ധിക്കാതെ ബന്ധുക്കളെ താക്കോല്‍ സ്ഥാനത്തു നിയമിക്കുന്ന മന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കള്ളപ്രചരണം നടത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ നഞ്ചില്‍ കുഞ്ഞിരാമന് അധ്യക്ഷനായി. എ വേലായുധന്, കെ കുഞ്ഞിരാമന്, എന്‍ ബാബുരാജ്, കെ ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."