ബേക്കല്‍ ടൂറിസം പദ്ധതി വികസിപ്പിക്കും: എം വിജയകുമാര്‍
കാസര്‍കോട്: അഞ്ചു വര്‍ഷ ത്തിനകം ബേക്കല്‍ ബീച്ചിനെ സമ്പൂര്‍ണമായും സഞ്ചാരികളുടെ പറുദീസയാക്കുമെന്നു കെ.ടി.ഡി.സി ചെയര്‍മാന്‍ എം വിജയകുമാര്‍. കേരള ടൂറിസം വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ബേക്കല്‍ ബീച്ച് ക്യാംപ് വികസിപ്പിച്ച് ഒരു വര്‍ഷത്തിനകം വികസനസാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബേക്കല്‍ ബീച്ച് ക്യാംപ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ടൂറിസം സാധ്യതയുള്ളതും അത്യാകര്‍ഷകവുമായ സ്ഥലമാണു ബേക്കല്‍. 25 വര്‍ഷം മുമ്പ് നിയമസഭാ കമ്മിറ്റി ബേക്കലില്‍ താമസിച്ചു പഠനം നടത്തിയിരുന്നു. ബി.ആര്‍ ഡി.സിയുമായി ചര്‍ച്ച നടത്തി സ്ഥലം ഏറ്റെടുക്കുന്നതിനു ധാരണയുണ്ടാക്കി.
പൊതു-സ്വകാര്യ സംയുക്തവികസന പദ്ധതിയായാണ് ഇതു നടപ്പാക്കുക. 200 ഏക്കര്‍ ഇതിനായി വേണ്ടിവരും. നിലവില്‍ ഇവിടെ 20 വീടുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഇതില്‍ ആറെണ്ണം നിര്‍മിച്ചു താമസ യോഗ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകള്‍ നിര്‍മിക്കുന്നതിനു പദ്ധതി ആസൂത്രണം ചെയ്യും. നേരത്തെ സ്വകാര്യ സംരംഭകരായ കിറ്റ്‌കോയെയാണ് ഇതിന്റെ നിര്‍മാണചുമതല ഏല്‍പ്പിച്ചത്. നിയമസഭയില്‍ ടൂറിസം സംബന്ധിച്ച ബജറ്റ് ചര്‍ച്ചയില്‍ ബേക്കലിനു പ്രധാന സ്ഥാനമാണുള്ളത്. കെ.ടി.ഡി.സി ചീഫ് എന്‍ജിനീയര്‍ ഷാജഹാന്‍, കോഴിക്കോട് മേഖലാ മാനേജര്‍ സുജില്‍മാത്യൂസ്, കെ.ടി.ഡി.സി ബേക്കല്‍ യൂനിറ്റ് മാനേജര്‍ കെ ഹരീന്ദ്രന്‍ എന്നിവരും ചെയര്‍മാനോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."