HOME
DETAILS

ദുരിതബാധിതരുടെ അമ്മമാര്‍ക്കു തൊഴില്‍ സംരംഭങ്ങളുമായി കുടുംബശ്രീ

  
backup
October 19 2016 | 23:10 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d

 


കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലെ അമ്മമാര്‍ക്ക് തൊഴിലവസരമൊരുക്കി കുടുംബശ്രീ. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി (ആജീവിക) തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണു പദ്ധതികള്‍ തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി കലക്ടര്‍ കെ ജീവന്‍ബാബുവുമായി കുടുംബശ്രീ എന്‍.ആര്‍.എല്‍.എം ചീഫ് ഓപ്പറേറ്റിംഗ് ഒഫിസര്‍ അജിത് ചാക്കോയും പ്രോഗ്രാം മാനേജര്‍മാരായ സോയ തോമസ്, എം. പ്രഭാകരന്‍ ആര്‍.എസ് ജിജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക എന്നിവര്‍ ചര്‍ച്ച നടത്തി.
ഇതു സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. തയ്യല്‍ യൂനിറ്റ്, ഗാര്‍മെന്റ് യൂണിറ്റ്, ബേക്കറി യൂനിറ്റ്, ഫയല്‍ ബോര്‍ഡ് നിര്‍മാണം, കരകൗശലനിര്‍മാണം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൃഷി, പച്ചക്കറി തുടങ്ങിയ സാധ്യതകളും പരിശോധിക്കും. ബഡ്‌സ് സ്‌കൂളുകളില്‍ പോകുന്ന കുട്ടികളുടെ കൂടെ വരുന്ന അമ്മമാര്‍ക്കു വേണ്ടി തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കുകയാണ് ആദ്യലക്ഷ്യം. പൂര്‍ണമായും കിടപ്പിലായ രോഗികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടില്‍തന്നെ ചെയ്യാവുന്ന തൊഴിലുകള്‍ക്കു പരിഗണന നല്‍കും. ഇതിനായി പ്രത്യേകം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്. പ്രത്യേകം അയല്‍ക്കൂട്ടങ്ങളില്‍ നാലോ അഞ്ചോ അംഗങ്ങളാണുണ്ടാവുക. പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ ഏകോപനത്തിനു ജില്ലാതലത്തില്‍ സംവിധാനമൊരുക്കും.
ദുരിതബാധിതരുടെ അമ്മമാര്‍ക്ക് ഇത്തരം സംരംഭങ്ങളിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുകയാണു ലക്ഷ്യം. ഇതിനായി മാര്‍ക്കറ്റിങ് സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടുന്ന 11 പഞ്ചായത്തുകളിലും പദ്ധതിയുടെ ഗുണം ലഭിക്കണമെന്നു കലക്ടര്‍ പറഞ്ഞു.
വിദ്യാസമ്പന്നരായ അമ്മമാര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യാവുന്ന തൊഴില്‍ മേഖലകളെക്കുറിച്ചും പരിശോധിക്കണമെന്ന് കലക്ടര്‍ കുടുംബശ്രീ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. എന്‍.ആര്‍.എല്‍.എം ഉദ്യോഗസ്ഥര്‍ ദുരിതബാധിത പ്രദേശങ്ങളിലെ ബഡ്‌സ് സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും സന്നദ്ധ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago