HOME
DETAILS

വീട്ടമ്മയുടെ നഷ്ടപ്പെട്ട എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ രണ്ടു പേര്‍ അറസ്റ്റില്‍

  
backup
October 19 2016 | 23:10 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d

 

കാഞ്ഞങ്ങാട്: യാത്രക്കിടയില്‍ നഷ്ടപ്പെട്ട എ.ടി.എം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടിയ സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശികളായ വിനോദ്, ഇര്‍ഫാന്‍ എന്നിവരാണ് ബേഡകം പൊലിസിന്റെ പിടിയിലായത്. ബേഡകം മരുതുംകര സ്വദേശിനി സതീദേവിയുടെ എ.ടി.എം കാര്‍ഡാണ് യാത്രക്കിടയില്‍ നഷ്ടപ്പെട്ടത്. ഈ മാസം 11 ന് രാത്രി കാഞ്ഞങ്ങാട്ട് വച്ചാണു കാര്‍ഡ് നഷ്ടമായത്. കാര്‍ഡിന്റെ കൂടെ ഇതിന്റെ പിന്‍നമ്പറും ഉണ്ടായിരുന്നു. കാര്‍ഡ് കളഞ്ഞു കിട്ടിയ പ്രതികള്‍ ഇതുപയോഗിച്ച് ഇവരുടെ അക്കൗണ്ടില്‍ നിന്നു 39,000 രൂപ പിന്‍വലിക്കുകയായിരുന്നു. അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ച വിവരം സതീദേവിക്ക് മൊബൈലില്‍ സന്ദേശം ലഭിച്ചതോടെ ഇവര്‍ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്നു പൊലിസ് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് നഗരത്തിലെ സിന്‍ഡിക്കറ്റ്, ഐ.ഒ.ബി, മാവുങ്കാലിലെ എസ്.ബി.ഐ എന്നീ ബാങ്കുകളിലെ എ.ടി.എം കൗണ്ടറുകളില്‍ നിന്നു പണം പിന്‍വലിച്ചതായി കണ്ടെത്തുകയും തുടര്‍ന്ന് എ.ടി.എം കൗണ്ടറുകളിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയുമായിരുന്നു.12ന് പുലര്‍ച്ചെ 12 നും ഒന്നിനുമിടയിലാണു മൂന്നു കൗണ്ടറുകളില്‍ നിന്നുമായി ഇത്രയും തുക പിന്‍വലിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago