ദേശീയ നാടകോത്സവത്തില്‍ വയനാടന്‍ പെരുമ
കല്‍പ്പറ്റ: ദേശീയ നാടകോത്സവത്തില്‍ വയനാടന്‍ പെരുമ. തിരുവനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സൂര്യഫെസ്റ്റിവല്‍ ദേശീയ നാടകോത്സവത്തിലാണ് വയനാടന്‍ നാടകം ശ്രദ്ധ നേടിയത്. വയനാട്ടിലെ ഗ്രാന്‍ഡ് ഡ്രെയിപ്പ് നാടക സമിതി അവതരിപ്പിച്ച എലിക്കെണിയാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. സനല്‍ മാനന്തവാടി, ഹുസൈന്‍ എന്നിവരാണ് നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. വയനാട്ടില്‍ നിന്ന് ആദ്യമായാണ് ഒരു കലാസമിതി സൂര്യ ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്നത്. 111 ദിവസം നീണ്ടു നില്‍ക്കുന്ന സംഗീത, നൃത്ത, നാടക സദസാണ് ഇത്. നിരവധി ദേശീയ അന്തര്‍ദേശീയ നാടക സമിതികള്‍ക്കൊപ്പമാണ് വയനാട്ടിലെ കലാകാരന്മാര്‍ വേദി പങ്കിട്ടത്. ഫിറോസ് ഖാന്‍, ജിജോ, റോയ് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. സ്‌കൂള്‍ ഓഫ് ഡ്രാമ, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാന്തര ബിരുദവും നേടിയവരാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."