റോഡപകടം കുറയ്ക്കാന്‍ ജനകീയ ഇടപെടലുമായി മാനന്തവാടി പൊലിസ്
മാനന്തവാടി: അപകടങ്ങള്‍ സ്ഥിരമായ കല്‍പ്പറ്റ-മാനന്തവാടി റൂട്ടിലെ ദ്വാരകയില്‍ മാനന്തവാടി പൊലിസിന്റെ നേതൃത്വത്തില്‍ റോഡ് ഡിവൈഡര്‍ സ്ഥാപിച്ചു. മാനന്തവാടി പൊലീസിന്റെ ഓപ്പറേഷന്‍ സീറോ ആക്‌സിഡന്റ് എന്ന ആശയത്തിന്റെ ഭാഗമായാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. ദ്വാരകയിലെ എവര്‍ഷൈന്‍ സ്ഥാപന ഉടമയുടെയും, വ്യാപാരികളുടെയും സഹകരണത്തിലാണ് ഡിവൈഡര്‍ വെച്ചത്.
ഡിവൈഡറിന്റെ ഉദ്ഘാടനം മാനന്തവാടി സബ്ബ് ഇന്‍സ്‌പെകടര്‍ വിനോദ് വലിയാറ്റൂര്‍ നിര്‍വഹിച്ചു. ഈ റൂട്ടില്‍ അപകടങ്ങള്‍ പതിവായതോടെയാണ് അപകടങ്ങള്‍ കുറക്കാന്‍ പൊലിസ് മുന്നിട്ടിറങ്ങിയത്. ഏതാനും മാസം മുന്‍മ്പ് കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ച സ്ഥലത്താണ് നിലവില്‍ ഡിവൈഡര്‍ സ്ഥാപിച്ചിരിക്കുന്നത്. മാനന്തവാടി നഗരത്തില്‍ വരും ദിനങ്ങളില്‍ സമാന ചിന്താഗതിക്കാരുടെ സഹായത്തോടെ നാലോളം സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുമെന്നും മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."