കുറവന്‍കുഴി - അടയമണ്‍ റോഡ് നവീകരണം തുടങ്ങി
കിളിമാനൂര്‍: കൊല്ലം തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്നതും പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ പ്രധാന പി ഡബ്ലു ഡി റോഡുമായ കുറവന്‍കുഴി- അടയമണ്‍ റോഡിന്റെ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആറുകിലോമീറ്റര്‍ നീളമുള്ള ഈ പാത ആധുനിക ബി .എം ആന്റ് ബി .സി ടെക്‌നോളജിയില്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ മൂന്നു കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്.
ആദ്യഘട്ടം പണിപൂര്‍ത്തീകരിച്ചാലുടന്‍ രണ്ടാംഘട്ടം പണി ആരംഭിക്കുമെന്ന് ബി. സത്യന്‍ എം .എല്‍. എ അറിയിച്ചു. ചെമ്പകശ്ശേരിയില്‍ നടന്ന റോഡ് നവീകരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ബി. സത്യന്‍ എം .എല്‍ .എ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് എസ് .സിന്ധു, ജില്ലാപഞ്ചായത്തംഗം ഡി .സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ യഹിയ, ബാബുക്കുട്ടന്‍, ഇ ഷാജഹാന്‍, ഷിഹാബുദ്ദീന്‍, പഞ്ചായത്തംഗം ഷിബു ,ലാലി, ധരളിക തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."