ഫഌറ്റില്‍നിന്ന് കമ്പിപ്പാര തെറിച്ചു വീണു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പേരൂര്‍ക്കട: കുടപ്പനക്കുന്നിനു സമീപം കുന്നത്ത് പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റിന്റെ ഏഴാംനിലയില്നിന്നും കമ്പിപ്പാര താഴേക്ക് തെറിച്ചു വീണു.
സമീപത്തെ വീടിന്റെ കുളിമുറിയിലേക്കാണ് കമ്പിപ്പാര വീണത്. ഇവിടെ കുളിച്ചുകൊണ്ടിരുന്ന യുവാവ് നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. കെട്ടിടത്തെ ബലപ്പെടുത്തുന്നതിനുള്ള വലിയ കമ്പിപ്പാരയാണ് തെറിച്ചുവീണത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.
കുടപ്പനക്കുന്ന് കുന്നത്ത് ലൈന്‍ പുതുവന്‍പുത്തന്‍വീട്ടില്‍ അംജദ്ഖാനാണ് (19) രക്ഷപ്പെട്ടത്. ഈ പ്രദേശത്ത് വലിയ ഹോളോബ്രിക്സ് കല്ലുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും അടര്‍ന്നുവീഴുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെയുള്ള ജീവനക്കാരുമായി നാട്ടുകാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
തുടര്‍ന്ന് പൊലിസ് എത്തി ഇവിടെയുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരേയും പറഞ്ഞുവിട്ടു. നിര്‍മാണ കരാര്‍ ഏറ്റെടുത്ത എറണാകുളത്തെ കമ്പനി അധികൃതരോട് എത്രയുംവേഗം പൊലിസ്് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായി ലേബര്‍ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."