നിരോധിത പുകയില ഉല്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍
കഠിനംകുളം: കഴക്കൂട്ടം, കുളത്തൂര്‍ പ്രദേശങ്ങളില്‍ സ്ഥിരമായി നിരോധിത പുകയില
ഉല്പന്നങ്ങള് കച്ചവടം നടത്തി വന്ന ബീഹാര്‍ സീതാമര്‍ഹി ബാശ്പട്ടിയിന് മദാനിപ്പൂര് ഡോര്‍നമ്പര്‍ 66 ല്‍ മുഹമ്മദ് ലിഡിനെ കഴക്കൂട്ടം പൊലിസ് അറസ്റ്റു ചെയ്തു.
സ്ഥിരമായി സ്കൂള്‍ പരിസരങ്ങളിലും അന്ന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും നിരോധിത പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇയാളെ പൊലിസ്് നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടയില്‍ ഇന്നലെ ഉച്ചയ്ക്ക് കഴക്കൂട്ടത്തെ സ്കൂള്‍ പരിസരത്തു വിദ്യാര്‍ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടയിലാണ് അറസ്റ്റുചെയ്തത്. പ്രതിയില്‍ നിന്നും ശംഭു, ചൈനി ഖൈനീ എന്നീ പേരുകളിലുള്ള മൂന്നുകിലോ പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തു. കഴക്കൂട്ടം സൈബര്‍ സിറ്റി സബ് ഡിവിഷന് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദകുമാറിന്റെ നേതൃത്വത്തില്‍ സി.ഐ സി .അജയ്കുമാര്‍ എസ്.ഐ ദിപിന്, എസ്.ഐ സീതാറാം എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."