HOME
DETAILS
MAL
ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേ പാക്ക് സൈന്യത്തിന്റെ ഷെല്ലാക്രമണം
backup
October 20 2016 | 06:10 AM
ജമ്മു കശ്മിര്: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേ പാക്ക് സൈന്യത്തിന്റെ ഷെല്ലാക്രമണം. ഉടന്‍ ഇന്ത്യ തിരിച്ചടിച്ചു.
പൂഞ്ച് ജില്ലയിലാണ് ഷെല്‍ ആക്രമണവും വെടിവയ്പ്പും നടന്നത്.
പുലര്‍ച്ചെ 3.30 നാണ് ആക്രമണം അവസാനിച്ചത്. തുടര്‍ന്നും വെടിവയ്പ്പുണ്ടായി.
മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായതായി ലഫ്. കേണല്‍ മനീഷ് മേഹ്ത അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസവും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാക്കിസ്ഥാന് ആക്രമണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."