പുണ്യ നഗരികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനികളുമായി പുതിയ കരാര്‍ ഉടന്‍ ഒപ്പുവെക്കും
മക്ക: മക്കയിലെ പുണ്യ നഗരികളായ അറഫ, മിന, മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കമ്പനികളുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ മക്ക വികസന തോറിറ്റി ആലോചിക്കുന്നു.
ഹജ്ജ് സമയത്ത് ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള വിപുലീകരണ പ്രവര്‍ത്തനം മക്ക വികസന തോറിറ്റിയുടെ കീഴിലാണ് നടക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി ഇതിനകം തന്നെ മന്ത്രിമാരുടെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ വികസന അതോറിറ്റികള്‍ നിരവധി തവണ യോഗം ചേര്‍ന്ന് വിപുലീകരണ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ട്. കരാറുകള്‍ ഒപ്പു വെക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് .
പുണ്യ സ്ഥലങ്ങളിലെ താമസം, യാത്ര എന്നിവക്ക് മികച്ച സേവനമാണ് വികസന പ്രവര്‍ത്തനത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. വികസനം പൂര്‍ത്തിയാകുന്നതോടെ തമ്പുകളുടെ നഗരിയായ മിനയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാനാകും.
കൂടാതെ കൂടുതല്‍ തുരങ്കങ്ങളും മറ്റു വഴികളും നിര്‍മ്മിക്കുന്നതോടെ തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യവും വര്‍ധിക്കുമെന്നതിനാല്‍ അനായാസം ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാകും. ഇവിടങ്ങളിലെ പുണ്യ സ്ഥലങ്ങളില്‍ സ്ഥല പരിമിതിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന തടസ്സം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."