സിറിയന്‍ പ്രതിസന്ധി തുടരുന്ന പക്ഷം പ്രതിപക്ഷത്തിന് ശേഷിയുള്ള ആയുധങ്ങള്‍ നല്‍കുമെന്ന് സഊദി
റിയാദ്: യുദ്ധം കൊടുമ്പിരി കൊള്ളുന്ന സിറിയയില്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്ന പക്ഷം പ്രതിപക്ഷത്തെ സഹായിക്കുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി.
പ്രതിപക്ഷത്തെ സഹായിക്കുന്നതിനായി വന്‍ തോതില്‍ ഉഗ്ര ശേഷിയുള്ള ആയുധങ്ങള്‍ നല്‍കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സഖ്യകക്ഷികളുമായി ഇക്കാര്യം സഊദി അറേബ്യ ചര്‍ച്ച ചെയ്തു വരികയാണ്. സിറിയന്‍ പ്രതിപക്ഷത്തെ സഹായിക്കുന്നതിനായി ശക്തമായ ചില നടപടികള്‍ സ്വീകരിക്കും. എന്നാല്‍ ഇത് പ്രസിദ്ധപ്പെടുത്തുകയില്ലെന്നും സഊദി വിദേശകാര്യ മന്ത്രി പറഞ്ഞു.
സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് സഊദിയുടെ താത്പര്യം. എന്നാല്‍ ഇതിന് സാധിക്കുന്നില്ലെങ്കില്‍ ശാക്തിക സന്തുലനത്തില്‍ മാറ്റമുണ്ടാക്കണമെന്നാണ് സഊദിയുടെ താത്പര്യം. സിറിയന്‍ പ്രതിപക്ഷത്തിന് ഉഗ്രശേഷിയുള്ള ആയുധം നല്കി മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇതേ ആവശ്യത്തിനായി സഊദിയും മറ്റു ചില രാജ്യങ്ങളും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."