ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: ഒമ്പത് മരണം
വിരുതനഗര്‍: ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.
പതിനന്നോളം പേര്‍ക്ക് സംഭവത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. പടക്കനിര്‍മാണ ശാലയില്‍ നിന്നും ലോറിയിലേക്ക് പടക്കങ്ങള്‍ കയറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ സ്‌ഫോടന ശബ്ദത്തോടെ നിര്‍മാണശാല അഗ്‌നിഗോളമാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പൊട്ടിത്തെറിയില്‍ ഇരുപതോളം വാഹനങ്ങള്‍ക്ക് പൂര്‍ണമായും നശിച്ചു. തീ പിടുത്തം നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോയ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
ദീപാവലിക്ക് വേണ്ടിയുള്ള പടക്കനിര്‍മാണത്തിന്റെ ഒരുക്കത്തിനിടെയാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്.
പടക്കനിര്‍മാണത്തിലെ പ്രസിദ്ധ സ്ഥലമാണ് ശിവകശി. സുരക്ഷ ഒരുക്കാതെയുള്ള പടക്ക നിര്‍മാണം കാരണം ഇടക്കിടെ ശിവകശിയില്‍ പൊട്ടിത്തെറിയുണ്ടാകാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."