HOME
DETAILS
MAL
തന്റെ പിന്‍ഗാമി സ്റ്റാലിന് തന്നെയെന്ന് കരുണാനിധി
backup
October 20 2016 | 15:10 PM
ചെന്നൈ: ഡി.എം.കെയുടെ അടുത്ത നേതാവ് ആരെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കരുണാനിധി തന്നെ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചു. അറുപത്തിമൂന്നുകാരനായ മകന് എം.കെ സ്റ്റാലിനെയാണ് ഡി.എം.കെയുടെ അടുത്ത നേതാവായി കരുണാനിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു വാരികക്കു നല്കിയ അഭിമുഖത്തിലാണ് കരുണാനിധിയുടെ ഈ പ്രഖ്യാപനം. എന്നാല്‍ കരുണാനിധിയുടെ രാഷ്ട്രീയ പിന്മാറ്റം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അദ്ദേഹം തന്നെ തള്ളിക്കളയുകയുമുണ്ടായി.
ജയലളിതയുടെ ആശുപത്രിവാസത്തിന്റെ പശ്ചാത്തലത്തില്‍ കരുണാനിധിയുടെ പ്രഖ്യാപനത്തെ വന്‍ പ്രാധാന്യത്തോടെയാണ് തമിഴ് രാഷ്ട്രീയം കാണുന്നത്. എന്നാല്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചെങ്കിലും അഴഗിരിയെ താന്‍ തള്ളിക്കളയുന്നില്ലെന്നും കരുണാനിധി പറഞ്ഞു. നിലവില്‍ നേതൃനിരയ്ക്ക് പുറത്താണ് അഴഗിരിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."