സിവില്‍സ്റ്റേഷനിലെ മദ്യവില്‍പ്പനശാല അടച്ചുപൂട്ടി
കോഴിക്കോട്: പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കോഴിക്കോട് സിവില്‍സ്റ്റേഷനുസമീപത്തെ മദ്യവില്‍പ്പനശാല അടച്ചുപൂട്ടി. കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയുടെ നിര്‍ദേശത്തെതുടര്‍ന്ന് ഇന്നലെ രാവിലെയാണ് മദ്യവില്‍പനശാല കേന്ദ്രം താല്‍ക്കാലികമായി അടച്ചുപൂട്ടിയത്.
ഡി.എല്‍.ഒ ലൈസന്‍സ് ഹാജരാക്കാന്‍ സമയം അനുവദിച്ചിട്ടും ഇതുവരെ ഹാജരാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.
കോര്‍പറേഷന്‍ അധികൃതര്‍ രേഖാമൂലം ആവശ്യപ്പെട്ടതു പ്രകാരം നടക്കാവ് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് സുരക്ഷ ഒരുക്കിയിരുന്നു. തുടര്‍ന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തി ഫയലുകള്‍ സീല്‍ ചെയ്തു.
അതേസമയം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നിയമതടസമുണ്ടാകില്ല.എന്നാല്‍ യതൊരു കാരണവശാലും ബീവറേജ് ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
നേരത്തേ ഈ മദ്യവില്‍പനശാലയ്ക്ക് കോര്‍പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ഇല്ലെന്നുചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ സമര രംഗത്തെത്തിയിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.സി ശോഭിത വിഷയം കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഉന്നയിക്കുകയും ചെയ്തു. മദ്യവില്‍പനശാല മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ എക്‌സൈസ് മന്ത്രി ടി.പിരാമകൃഷ്ണന് നിവേദനം നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അബ്കാരി നിയമമനുസരിച്ചുള്ള എല്ലാ രേഖകളും സഹിതമാണ് മദ്യവില്‍പനശാല പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്. സമരംവിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സമരക്കാര്‍ ഇന്നലെ വൈകുന്നേരം ആഹ്ലാദ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."