HOME
DETAILS
MAL
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്
backup
October 20 2016 | 20:10 PM
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉള്ളതായി റിപ്പോര്‍ട്ട്. ജയലളിത എഴുന്നേറ്റ് ഇരിക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിനാണ് കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ആശുപത്രിയില്‍ കഴിയുന്നത്. കൃത്രിമ ശ്വാസം നല്‍കുന്നത് തുടരുന്നുണ്ടെന്നും ഇത് നീക്കം ചെയ്യുന്നതോടെ ജയക്ക് സംസാരിക്കാനാകുമെന്നും ജയലളിതയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ജയലളിതയുടെ ആരോഗ്യനിലയില്‍ പ്രകടമായ പുരോഗതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സെപ്തംബര്‍ 22 നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."