വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ ഒന്നിച്ചു; നൂല്‍പ്പുഴയില്‍ ജനകീയ തടയണ നിര്‍മാണം
സുല്‍ത്താന്‍ ബത്തേരി: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നൂല്‍പ്പുഴ പഞ്ചായത്തില്‍ ജനകീയമായി തടയണ നിര്‍മിച്ചു. തൊടുവെട്ടി തോട്ടിലും നമ്പികൊല്ലി പുഴയിലുമാണു ജനകീയ തടയണ നിര്‍മിച്ചത്. നൂല്‍പ്പുഴ പഞ്ചായത്തിലെ 13-ാം വാര്‍ഡിലൂടെ ഒഴുകുന്ന സ്വാഭാവിക ജലസ്രോതസുകളിലാണു ജനകീയമായി തടയണകള്‍ നിര്‍മിച്ചത്.
തൊടുവെട്ടി തോട്ടില്‍ കാര്യമ്പാടിയിലും നമ്പികൊല്ലി പുഴയില്‍ തോളായിലുമാണു തടയണകള്‍ നിര്‍മിച്ചത്. വരാനിരിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജലസ്രോതസുകളില്‍ പരമാവധി ജലം തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണിത്. തോട്ടില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പു നിര്‍മിച്ച ചെക്ക്ഡാമിനോടു ചേര്‍ന്നു മണല്‍ചാക്കുകള്‍ അടുക്കിവച്ചാണു തടയണകള്‍ നിര്‍മിച്ചത്. ചെക്ക്ഡാമിനോടു ചേര്‍ന്ന് ഇരുഭാഗത്തും വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മണലാണു ചാക്കുകകളില്‍ നിറച്ചത്.
തോളായില്‍ നിര്‍മിച്ച തടയണയില്‍ വെള്ളം നിറയുന്നതോടെ പ്രദേശത്തെ കണ്ണങ്കോട്്, പുത്തന്‍കുന്ന്്, മാതമംഗലം എന്നീ പാടശേഖരങ്ങളില്‍ ജലസേചനം നടത്താനും കൃഷിയിറക്കാനും കഴിയും. തൊടുവെട്ടി തോട്ടില്‍ കാര്യമ്പാടിയില്‍ നിര്‍മിച്ച് ചെക്ക്ഡാമില്‍ വെള്ളം നിറയുന്നതോടെ കാര്യമ്പാടി, പുത്തന്‍കുന്ന് പാടശേഖരത്തിന്റെ ഒരുഭാഗം എന്നിവിടങ്ങളില്‍ കര്‍ഷകര്‍ക്കു വെള്ളമെത്തിക്കാനും വേനല്‍കാലത്തു കൃഷിയിറക്കാനും കഴിയും. കൂടാതെ പ്രദേശങ്ങളിലെ ചതുപ്പുനിലങ്ങളുടെ സ്വാഭാവികത നിലനിര്‍ത്താനും വെള്ളം കുറഞ്ഞു തുടങ്ങിയ കിണറുകളില്‍ ജലനിരപ്പ് ഉയരാനും ഈ തടയണകള്‍കൊണ്ടു സാധിക്കും.
തടയണ നിര്‍മാണത്തിനു നാട്ടുകാര്‍ക്കു സഹായവുമായി വ്യാപാരികള്‍, റോട്ടറി ക്ലബ്, വൈ.എം.സി.എ തുടങ്ങിയ സംഘടനകളും രംഗത്തുണ്ടായിരുന്നു. തടയണ നിര്‍മാണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം ബെന്നി കൈനിക്കല്‍, പഞ്ചായത്ത് സെക്രട്ടറി, എന്‍.ആര്‍.ഇ.ജി.എ എന്‍ജിനീയര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രദേശത്തെ നൂറുകണക്കിനുപേര്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."