HOME
DETAILS
MAL
കിഴങ്ങുവര്‍ഗങ്ങളെ കുറിച്ചുള്ള ദേശീയ സമ്മേളനത്തിന് തുടക്കം
backup
October 20 2016 | 20:10 PM
തിരുവനന്തപുരം: ഉഷ്ണമേഖലാ കിഴങ്ങുവര്‍ഗങ്ങള്‍, ഗോത്രസമൂഹത്തിന്റെ ക്ഷേമത്തിനും നിലനില്പിനുമെന്ന വിഷയത്തില്‍ 22 വരെ നടക്കുന്ന ദേശീയസമ്മേളനത്തിന് ശ്രീകാര്യം ഐ.സി.എ.ആര്-സി.റ്റി.സി.ആര്.ഐയില്‍ തുടക്കമായി. ഡോ.ശശി തരൂര്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. ന്യൂഡല്‍ഹി ഐ.സി.എ.ആര് ഡയരക്ടര്‍ ജനറല്‍ ഡോ.ടി. മൊഹാപത്ര മുഖ്യപ്രഭാഷണം നടത്തി.
ഐ.സി.എ.ആര്-സി.ടി.സി.ആര്.ഐ ഡയറക്ടര്‍ ഡോ.ജെയിംസ് ജോര്‍ജ്, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ റൂട്ട് ക്രോപ്സ് പ്രസിഡന്റ് ഡോ.സി.എ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. രാവിലെ വിവിധ സെഷനുകളിലായി മധ്യപ്രദേശ് ഇന്ദിരാഗാന്ധി ദേശീയ ട്രൈബല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ടി.വി കട്ടിമണി, ഡോ.രാഘവന് പയ്യനാട് എന്നിവര്‍ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."