HOME
DETAILS

സര്‍വിസ് ചട്ടലംഘനം: പൊതു താല്‍പര്യ ഹരജിയിലൂടെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

  
backup
October 20 2016 | 20:10 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81


കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍വിസ് ചട്ട ലംഘനത്തിന് നടപടി വേണമെന്ന ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരത്തിലുള്ള സര്‍വിസ് വിഷയങ്ങള്‍ പൊതു താല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാന്‍ ഹരജിക്കാരനു കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്തു പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതു ചട്ടലംഘനമാണെന്നും ആരോപിച്ച് കൂത്തുപറമ്പ് സ്വദേശി നരവൂര്‍ സത്യന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.  ജേക്കബ് തോമസിന് നോട്ടീസ് നല്‍കണമോയെന്നതടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാനായി സിംഗിള്‍ബെഞ്ച് ഹര്‍ജി മാറ്റി. കെ.ടി.ഡി.എഫ്.സിയുടെ എം.ഡിയായിരിക്കെ ജേക്കബ് തോമസ് ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കാന്‍ ശമ്പളമില്ലാത്ത അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതു ലഭിച്ചശേഷം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രതിഫലം വാങ്ങി ജോലി നോക്കി. ഇതു ചട്ടവിരുദ്ധമാണെന്ന് കണ്ടതോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ജേക്കബ് തോമസിനു കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. എന്നാല്‍ ശമ്പളമായി ലഭിച്ച തുക ജേക്കബ് തോമസ് സ്വകാര്യ സ്ഥാപനത്തിനു തിരിച്ചു നല്‍കി. ഇക്കാരണത്താല്‍ അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ നടപടി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരിനെയും  അറിയിച്ചിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago