പരിസ്ഥിതി ലോല പ്രദേശം: ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം:പരിസ്ഥിതിലോല പ്രദേശത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരിന്റെ നിലപാടില്‍ നിന്ന് വിരുദ്ധമായി ഒരു നിലപാടുമില്ലെന്ന് സര്‍ക്കാര്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭ അംഗീകരിച്ച പ്രമേയത്തില്‍ നിന്ന് യാതൊരു വ്യതിചലനവും നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ മറുപടി നല്‍കി. ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയായി ചിത്രീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്നാരോപിച്ച് സണ്ണി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു നിയമമന്ത്രി.
പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്ക ഉയര്‍ത്തി. 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഉമ്മന്‍.വി.ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചത്.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിയമസഭ ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരും ഇത് തത്വത്തില്‍ അംഗീകരിച്ച്്് അന്തിമ വിജ്ഞാപനം വരാനിരിക്കേയാണ് സ്വകാര്യവ്യക്തിയുടെ ഹരജിയില്‍ സംസ്ഥാനത്തിന്റെ നിലപാടുകളെ ദോഷകരമായ രീതിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."