HOME
DETAILS
MAL
കണ്ണൂര്‍ മെഡിക്കല്‍ കോളജ്: ചര്‍ച്ച പരാജയം
backup
October 20 2016 | 20:10 PM
അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമരം ഒത്തുതീര്‍ക്കാന്‍ തിരുവനന്തപുരം ലേബര്‍ കമ്മിഷണറുടെ ഓഫിസില്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
തൊഴിലാളികളും മാനേജ്മെന്റും യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയാറായില്ല. സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചു. കണ്ണൂര്‍ ലേബര്‍ ഓഫിസ്, തലശ്ശേരി കോടതി ഹാള്‍ എന്നിവിടങ്ങളില്‍ ഇതിനകം നിരവധി തവണ ചര്‍ച്ച നടന്നിരുന്നു. ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയിസ് യൂനിയന്റെ(സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 13നാണ് 99 തൊഴിലാളികള്‍ സമരം തുടങ്ങിയത്.
മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.വി സീത എന്നിവരുടെ ഉപവാസ സമരം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."