റബര്‍, നാളികേര കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: കര്‍ഷക സംഘം
തളിപ്പറമ്പ്: റബര്‍, നാളികേര കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക സംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തളിപ്പറമ്പില്‍ കര്‍ഷക സംഘം ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ പ്രസിഡന്റായി ഒ.വി നാരായണനെയും സെക്രട്ടറിയായി വത്സന്‍ പനോളിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: സി.വി മാലിനി, ഒ.കെ വാസു, പി ശശിധരന്‍ (വൈസ് പ്രസി.), പി ഗോവിന്ദന്‍, കെ ശശിധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍(ജോ.സെക്ര.), എം വേലായുധന്‍(ട്രഷറര്‍), കെ.ടി ചന്ദ്രന്‍, എ.വി ബാലന്‍, വി.ജി പത്മനാഭന്‍, ടി.എം ജോഷി, എ അശോകന്‍, കെ ശ്രീധരന്‍(എക്‌സിക്യുട്ടീവ് അംഗങ്ങള്‍). പി.കെ ശ്രീമതി എം.പി, കെ.കെ രാഗേഷ് എം. പി, സി.പി.എം സംസ്ഥാന കമ്മറ്റിയംഗം എം.വി ജയരാജന്‍, മുന്‍ മന്ത്രി എം വിജയകുമാര്‍, കെ.എം ജോസഫ്, വി നാരായണന്‍, ഒ.വി നാരായണന്‍, കെ കൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."