HOME
DETAILS
MAL
ആര്.എസ്.എസ് ബോംബ് ഫാക്ടറികള്‍ സൃഷ്ടിക്കുന്നു: എം.എ ബേബി
backup
October 20 2016 | 20:10 PM
തലശ്ശേരി: സി.പി.എമ്മിനെ നശിപ്പിക്കുകയാണ് ആര്.എസ്.എസ് ലക്ഷ്യമെന്നും ഇതിനവര്‍ക്ക് ബോംബ് ഫാക്ടറികളുണ്ടെന്നും സി. പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി സി.എച്ച് കണാരന്റ ചരമവാര്‍ഷിക ദി നാചരണത്തിന്റെ ഭാഗമായി തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗവും സി.പി.എം മേഖലാ ജാഥയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു ബേബി. ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും വലതുപക്ഷവത്ക്കരിക്കാന് ശ്രമിക്കുകയാണ് ആര്.എസ്.എസ്. ഇതിന്റെ ഭാഗമായി വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ ഇല്ലാതാക്കുകയാണ് ആര്.എസ്.എസ് രീതി. ഇത് ഗാന്ധിജി മുതല്‍ ആരംഭിച്ചതാണെന്നും ബേബി ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ പുഞ്ചയില്‍ നാണു അധ്യക്ഷനായി. പി ജയരാജന്, പി.കെ ശ്രീമതി എം.പി, എം സുരേന്ദ്രന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."