കുറ്റപത്രം നല്‍കുന്നതില്‍ വീഴ്ച്ച: രാമചന്ദ്രന്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം
പയ്യന്നൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ അന്നൂരിലെ സി.കെ രാമചന്ദ്രന്‍ വധക്കേസില്‍ പ്രതികളായ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. റിമാന്‍ഡ് പ്രതികളായ കരിവെള്ളൂര്‍ കൂക്കാനത്തെ റിജു, വെള്ളൂരിലെ ഗിരീശന്‍ എന്നിവര്‍ക്കാണ് പയ്യന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.
കൊലപാതക കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുറ്റപത്രം നല്‍കുന്നതില്‍ പൊലിസ് വരുത്തിയ വീഴ്ചയാണ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയതെന്ന് ആരോപമുണ്ട്. സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് വധത്തില്‍ 90 ദിവസം പൂര്‍ത്തിയായ കഴിഞ്ഞ ചൊവ്വാഴ്ച പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിനാല്‍ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചില്ല.
ധനരാജ് വധക്കേസില്‍ പൊലിസ് കാണിച്ച ജാഗ്രത രാമചന്ദ്രന്‍ വധത്തില്‍ കാണിച്ചില്ലെന്നാണ് ആരോപണം. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞ പ്രതികള്‍ക്കുള്ള അവകാശമെന്ന നിലയിലും ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയാല്‍ കേസിലെ മറ്റ് പ്രതികളും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."