യുവാവിനെ അടിച്ചു പരുക്കേല്പിച്ചതായി പരാതി
കതിരൂര്‍: പൊലിസ് യുവാവിനെ അടിച്ചു പരിക്കേല്പിച്ചതായി പരാതി. പൊന്ന്യം നായനാര്‍ റോഡിന് സമീപത്തെ തമന്നയില്‍ മുഹമ്മദ് അഫ്രോസി (26)നാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെ പട്രോളിങ് നടത്തുന്നപൊലിസുകാര് അടിച്ചു പരിക്കേല്പിച്ചുവെന്നാണ് പരാതി. അഫ്രോസ് തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. മാഹിയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്ന അഫ്രോസിനെ പൊലിസ്അടുത്തേക്ക് വിളിച്ചു വരുത്തി ദേഹപരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. വ്യക്തമായ ഉത്തരം നല്‍കിയിട്ടും പൊലിസ് മര്‍ദ്ദിക്കുകയും തുടര്‍ന്ന് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലിസ് ജീപ്പില്‍ നിന്നും മര്‍ദ്ദിച്ചതായി അഫ്രോസ് പറഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുന്ന നായനാര്‍ റോഡില്‍ അസമയത്ത് റോഡില്‍ കണ്ട അഫ്രോസിനെ പട്രോളിങ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ പൊലിസിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നു പൊലിസ് പറഞ്ഞു. ബന്ധുക്കളെ വിവരമറിയിച്ച ശേഷം ബന്ധുക്കള്‍ അര്‍ദ്ധരാത്രിക്ക് ശേഷം സ്റ്റേഷനിലെത്തുകയും അഫ്രോസിനെ കൂട്ടിക്കൊണ്ടുപോവുകയുമാണ് ചെയ്തത്. പൊലിസ് മര്ദ്ദിച്ചതാണെന്നുള്ള പരാതി തെറ്റാണെന്നും കതിരൂര്‍ എസ്.ഐ.സുരേന്ദ്രന് കല്യാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."