റേഷന്‍ കാര്‍ഡ് കരടുപട്ടിക: അര്‍ഹരായവര്‍ പുറത്തെന്ന് പരാതി
ഇരിക്കൂര്‍: ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് പുതുക്കുന്നതിനായി തയാറാക്കിയ മുന്‍ഗണന കരട്പട്ടികയില്‍ തെറ്റുകള്‍ വ്യാപകമെന്ന് പരാതി. ഇന്നലെ പ്രസിദ്ധീകരിച്ച പട്ടിക ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫിസിലും കാര്‍ഡുടമകള്‍ക്ക് പരിശോധിക്കാന്‍ കോപ്പി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ പരിശോധനയ്ക്കായി എത്തിയിട്ടില്ല.
എ.എ.വൈ, മുന്‍ഗണനയുള്ളവര്‍, ഇല്ലാത്തവര്‍, സംസ്ഥാനമുന്‍ഗണന എന്നിങ്ങനെ ഓരോന്നിനും വ്യത്യസ്തമായ ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്. പല മേഖലകളിലും അര്‍ഹര്‍ പു
റത്തും അനര്‍ഹര്‍ അകത്തുമായാതായി പരാതിയുണ്ട്. കരടുപട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് 30 വരെ താലൂക്ക് സപ്ലൈ ഓഫിസില്‍ പരാതി നല്‍കാം. അപേക്ഷകര്‍ക്കുള്ള പരാതികള്‍ സ്വീകരിക്കുന്ന സമയപരിധി നീട്ടണമെന്നും ഇതിനായി അതത് റേഷന്‍ കടകളില്‍ സൗകര്യമൊരുക്കമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."