വിലാപം കേള്‍ക്കാതിരിക്കാന്‍ മനുഷ്യത്വമുള്ളവര്ക്കാവില്ല: ഫാ. ചിറമ്മല്‍
കണ്ണൂര്‍: മനുഷ്യന്റെ ദയനീയ വിലാപം കേള്‍ക്കാതിരിക്കാന്‍ മനുഷ്യത്വമുള്ള ഒരാള്ക്കുമാവില്ലെന്നു കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും നിര്‍ബന്ധിത ഹര്ത്താലിനുമെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജീവിക്കും തന്റെ വര്‍ഗത്തെ കൊല്ലുന്ന രീതിയില്ല. എന്നാല്‍ ഈ ലോകത്ത് മനുഷ്യന് മാത്രമാണ് തന്റെ വര്‍ഗത്തിലുള്ളവരെ വകവരുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാര്ക്കെതിരേയാണു നാം ഹര്‍ത്താല്‍ നടത്തിയതെങ്കില്‍ ഇപ്പോള്‍ നമ്മള് നമ്മളോടുതന്നെയാണു ഹര്‍ത്താല്‍ നടത്തുന്നത്. ഇതുവഴി കോടികളാണു സര്‍ക്കാര്‍ ഖജനാവിനു നഷ്ടമാകുന്നതെന്നും ഫാ. ചിറമ്മല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പുനത്തില്‍ ബാഷിത്, കെ.എസ് റിയാസ്, എ സുധാകരന്, രാജന് തീയറേത്ത്, ജോര്‍ജ് ജോസഫ്, സി.സി വര്‍ഗീസ്, എം.പി തിലകരാജ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."