ചൂട് കടുക്കുന്നു; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിട്ടു
സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ 108.22 ദശലക്ഷമാണ് വൈദ്യുതിയുടെ മൊത്ത ഉപഭോഗം. മൂന്നാം തിയതി രേഖപ്പെടുത്തിയ 107.76 ദശലക്ഷം യൂണിറ്റ് മറികടന്നാണ് ഇന്നത്തെ റെക്കോര്‍ഡ് ഉപഭോ?ഗം. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിട്ടു. ഇന്നലെ 5364 മെഗാവാട്ടായിരുന്നു പീക്ക് സമയ ആവശ്യകത.
വൈദ്യുതി ഉപയോഗം കുറക്കണമെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി കഴിഞ്ഞ ദിവസം രം?ഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലായിരിക്കെയാണ് മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തിയത്. വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
വൈകീട്ട് ആറ് മണി മുതല്‍ 12 മണി വരെ വൈദ്യുതി തടസമുണ്ടാകുന്നു എന്ന പരാതി ഉണ്ട്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടി. രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം കൂടാന്‍ കാരണമായി. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്. വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 10.77 കോടി യൂണിറ്റ് ആണ് രേഖപ്പെടുത്തിയതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.
വൈദ്യുതി ആവശ്യകത പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചുവെന്നും കെഎസ്ഇബി അറിയിച്ചു. വൈകീട്ട് ആറ് മുതല്‍ 11 വരെയുള്ള സമയത്ത് ഉപയോഗം പരമാവധി കുറയ്ക്കണം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."