വിസ തട്ടിപ്പ്: പ്രതി അറസ്റ്റില്‍
ആറ്റിങ്ങല്‍: വിദേശത്ത് ജോലി വാഗ്ദാനം നല്‍കിവിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ആറ്റിങ്ങല്‍ പൊലിസ് അറസ്റ്റു ചെയ്തു.
പെരുങ്ങുഴി അനുപമ ജംഗ്ഷന്‍ ദ്വാരകയില്‍ പ്രമോദ് പ്രകാശ് (36) ആണ് പിടിയിലായത്. വിദേശത്ത് ജോലി തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് കൊല്ലം, പാലക്കാട്, വയനാട്, വാമനപുരം, നഗരൂര്‍, ചെമ്പകമംഗലം മേഖലകളില്‍ നിരവധിപേരില്‍ നിന്നും ഇയാള്‍ പണം തട്ടിപ്പു നടത്തിയതായി പൊലിസ് പറഞ്ഞു.
വിസയുടെ സര്‍വീസ് ചാര്‍ജ് എന്നനിലയില്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. 11,000 രൂപമുതല്‍ 50,000 രൂപവരെ തരാതരംപോലെ ഇയാള്‍ വാങ്ങിയതായാണ് അറിയുന്നത്. പരാതി നല്‍കിയവരുടെ കണക്കനുസരിച്ച് മാത്രം ആറു ലക്ഷം രൂപയിലധികം തട്ടിയെടുത്തിട്ടുണ്ട്. ഗള്‍ഫില്‍ സ്വന്തം സ്ഥാപനം ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇയാളില്‍ നിന്നും ഇമിറ്റേഷന്‍ ആഭരണങ്ങളും നിരവധി വ്യാജ രേഖകളും പിടിച്ചെടുത്തു.
വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ത്രീകളെ ഇയാള്‍ കൂടെ കാമസിപ്പിച്ചിരുന്നതായും പരാതി ലഭിച്ചു. 30 പേര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ്. ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യ ഐ.പി.എസ്സിന് ലഭിച്ച വിരവത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ. സുനില്‍കുമാര്‍, എസ്.ഐ പ്രശാന്ത്,സി.പി.ഒമാരായ കൃഷ്ണലാല്‍, ബിനു, ഷൈജു എന്നിവരാണ് ഇയാളെ പിടികൂടിയത്. വിവരം പുറത്തു വന്നതോടെ നിരവധിപേരാണ് പരാതിയുമായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."