HOME
DETAILS
MAL
യുവതിയുടെ ചെകിടത്തടിച്ചു; യുവാവ് പിടിയില്‍
backup
October 20 2016 | 21:10 PM
നെടുമങ്ങാട്: യുവതിയുടെ ചെകിടത്തടിച്ച യുവാവ് പിടിയില്‍. ആര്യനാട് കീഴ്പാലൂര്‍ ഹരിജന്‍ കോളനിയില്‍ ഷിബു (32) ആണ് അറസ്റ്റിലായത്. കീഴ്പാലൂര്‍ നന്ദലാല്‍ ഭവനില്‍ ഷീജയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
സംഭവത്തെപ്പറ്റി ആര്യനാട് പൊലിസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ 17ന് രാത്രിയില്‍ ഷിബുവും ഭാര്യയുമായി പിണങ്ങുകയും ഭാര്യ വീടിന് പുറത്തേയ്ക്ക് പോവുകയും ചെയ്തു. ഈ സമയത്ത് ഷീബ ഇടനിലക്കാരിയായി സംസാരിച്ചതാണ് ഷിബുവിനെ പ്രകോപിപിച്ചത്. തുടര്‍ന്ന് ഷിബു ഷീജയെ ചെകിടത്ത് അടിക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."