HOME
DETAILS
MAL
സംഘാടക സമിതി യോഗം ചേര്‍ന്നു
backup
October 20 2016 | 21:10 PM
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവം സംഘാടക സമിതിയോഗം ഡി .ടി .പി .സി ഓഫിസില്‍ എന്‍. കെ .പ്രേമചന്ദ്രന് എം. പി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി. ജലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ യോഗം മാധ്യമ അവാര്‍ഡിന്റെ സമ്മാനത്തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. നാലു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 7000 രൂപയും 5000 രൂപയും നല്‍കും.
യോഗത്തില്‍ കെ കരുണാകരന് പിള്ള, സൂരജ് രവി, എന്‍ ജയചന്ദ്രന്, ജി ഗോപിനാഥ്, ഫിലിപ്പ് കെ തോമസ്, കെ രാമഭദ്രന്, റ്റി സി വിജയന്, എ എം ഇക്ബാല്‍, വി കെ അനിരുദ്ധന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."