കനാല്‍ നിര്‍മാണ പ്രവര്‍ത്തനം ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ത്തിച്ചു
പടിഞ്ഞാറങ്ങാടി: തൃത്താല കൂറ്റനാട് റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു വിഭാഗങ്ങളിലുമുള്ള കനാല്‍ നിര്‍മ്മാണം ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടപെട്ട് നിര്‍ത്തിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് കനാലിന്റെ നിര്‍മാണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തൃത്താല സെന്റെറിലെ അഴുക്കുചാലുകളിലെ ചപ്പുചവറുകള്‍ നീക്കം ചെയ്യുന്നതിനിടയിലാണ് സര്‍വേ നടത്തിയ ഭാഗത്തിലൂടെയല്ല നിര്‍മാണം നടത്തുന്നത് എന്ന് പറഞ്ഞ് പ്രവര്‍ത്തനം നിര്‍ത്തിച്ചത്.
ഇത് ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. അഴുക്കു ചാലില്‍ നിന്നും ദുര്‍ഗന്ധം കാരണം ഗതാഗതവും മറ്റും പ്രയാസകരമായിരിക്കുകയാണ്.
ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസുകാരനായ ഒരു വ്യക്തിയുണ്ടെന്നും ആരോപണമുണ്ട്. ഇദ്ദേഹം കരാറുകാരില്‍ നിന്നും ഒരു ലക്ഷം ആവശ്യപ്പെട്ടുവെന്നും പരാധിയുണ്ട്.
ഇതിന്ന് മുന്‍പും ഇദ്ദേഹത്തില്‍ നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാധിയുടെ അടിസ്ഥാനത്തില്‍ സര്‍വേയറും, തഹസില്‍ദാറും വീണ്ടും സര്‍വേ നടത്തി നിര്‍മ്മാണത്തില്‍ അപാകത ഇല്ലെന്ന് കണ്ടെത്തി.
നേരത്തേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിടത്ത് നിന്നും ഒരടി റോഡിലേക്ക് നീങ്ങുകയാണ് ചെയ്തത്. ഇതോടെ നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."