തുറവൂര്‍ മഹാക്ഷേത്രത്തില്‍ ദീപാവലി ഉത്സവം നാളെ തുടങ്ങും
തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവം നാളെ - 22 ന് തുടങ്ങി 30 ന് സമാപിക്കുമെന്ന് ഭക്തജന സമിതി പ്രസിഡന്റ് റ്റി.ജി.പത്മനാഭന്‍ നായരും സെക്രട്ടറി ആര്‍.മോഹനന്‍ പിള്ളയും അറിയിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ക്ക് എഴുപത് ലക്ഷത്തോളം രൂപ ചെലവുവരുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ജോതിഷ പണ്ഡിതന്‍ പൊതു വായിമഠീ ഹരി നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ ഭാഗമായി ഇന്നലെ പ്രത്യേകപൂജകള്‍ നടത്തി. വിളിച്ചു ചൊല്ലല്‍ പ്രാര്‍ത്ഥനയും തുടര്‍ന്നു നിവേദ്യങ്ങള്‍ തയ്യാറാക്കുന്നതിനായി വെള്ളിയില്‍ തീര്‍ത്ത ഉരുളിയും പാത്രങ്ങളും ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെയും പുതുമന ദാമോദരന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
ദീപാവലി ഉത്സവത്തിന് സംഗിതാര്‍ച്ചന, തിരുവാതിര, നൃത്ത നൃത്യങ്ങളും പെരുവനം കുട്ടന്‍ മാരാര്‍, ചൊവല്ലൂര്‍ മോഹന വാരിയര്‍ എന്നിവരുടെ പഞ്ചാരിമേളം, ചോറ്റാനിക്കര വിജയന്‍ മാരാരുടെ പഞ്ചവാദ്യം, തിരുവിഴ ജയശങ്കറിന്റെ നാദസ്വരം, ചലച്ചിത്ര താരം വിനിതിന്റെ നൃത്തം ,ഇടനാട് രാജന്‍ നമ്പ്യാരുടെ ചാക്യാര്‍കൂത്ത്, കലാമണ്ഡലം വാണി വാസുദേവന്റെ കുടിയാട്ടം, ഷൊര്‍ണ്ണൂര്‍ തോല്‍പ്പാവക്കൂത്ത് സംഘത്തിന്റെ പാവക്കുത്ത്, കനകക്കുന്ന് കൊട്ടാരം അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെ സംഗിത കച്ചേരി ,ചെന്നൈ ഡോ.എം.ചന്ദ്രശേഖരന്റെ വയലിന്‍ കച്ചേരി, വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ ഓട്ടന്‍തുള്ളല്‍, കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തിന്റെ കഥകളി എന്നിവ നടത്തപ്പെടുന്നു. എഴുന്നള്ളത്തിനായി പന്ത്രണ്ട് ഗജവീരന്മാരും അണിനിരക്കും. നിത്യേന എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അന്നദാനത്തിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊലിസ് ,എ ക്‌സൈസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ വന്‍ സന്നാഹവുംസജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."