നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൃത്രിമം; നാട്ടുകാര്‍ റോഡ് നിര്‍മാണം തടഞ്ഞു
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പത്താം വാര്‍ഡ് വെള്ളത്തേരിയില്‍ നടത്തിയിരുന്ന റോഡ് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൃത്രിമം നടത്തുന്നുണ്ടെവന്ന് ആരോപിച്ചാണ് കോണ്‍ഗ്രീറ്റ് റോഡിന്റെ നിര്‍മാണം പരിസര വാസികള്‍ തടഞ്ഞത്.
പഞ്ചായത്തിന്റെ ഫ@ണ്ട് ഉപയോഗിച്ചാണ് വെള്ളത്തേരി തോട്ടുങ്ങര റോഡിന്റെ് നിര്‍മാണം നടത്തുന്നത്. നിലവാരം കുറഞ്ഞ സിമന്റ് ഉപയോഗിച്ചാണ് റോഡിന്റെ കോണ്‍ഗ്രീറ്റ് നടത്തുന്നതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞത്. വിപണിയില്‍ കേട്ട് കേള്‍വിയില്ലാത്ത സിമന്റാണ് കരാറുകാരന് ഉപയോഗിക്കുന്നതെന്നും ഇത് റോഡിന്റെ ഉറപ്പിനെ ബാധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. വിലയില്‍ വലിയ വ്യത്യാസമുള്ളതിനാലാല് അമിതലാഭം നോക്കിയാണ് നിലവാരമില്ലാത്ത സിമന്റ് ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
സിമന്റ് മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ കരാറുകാരന് ഇത് വിസമ്മതിച്ചതാണ് വാക്കേറ്റത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. തുടര്‍ന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ സിമന്റ് നിലവാരമില്ലാത്തതാണെന്ന് ക@െത്തുകയും സാധാരണ ഉപയോഗിച്ച് വരുന്ന കമ്പനികളുടെ സിമന്റ് ഉപയോഗിക്കാന്‍ കരാറ് കാരന് നിര്‍ദേശം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."