ദേശീയ ഗണിതശാസ്ത്ര മത്സരത്തില്‍ ചേര്‍ത്തലയ്ക്ക് അഭിമാന നേട്ടം
ചേര്‍ത്തല: ദേശിയ ഗണിതശാസ്ത്ര മത്സരത്തില്‍ ചേര്‍ത്തല സെന്ററില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മികച്ച വിജയം. ചെന്നൈ ട്രേഡ് സെന്ററില്‍ നടന്ന ബ്രെയ്നോബ്രെയന് അബാക്കസ് ഗണിതശാസ്ത്ര ദേശീയ മത്സരത്തില്‍ പങ്കെടുത്ത ആറു കുട്ടികള്‍ മികച്ചവിജയം നേടി ദേശീയചാമ്പ്യന്മാരായി.
ഇതോടൊപ്പം എട്ടുകുട്ടികള്‍ക്ക് ഗോള്‍ഡ് മെഡലും മൂന്നുകുട്ടികള്‍ക്ക് സില്വര്മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തോളം കുട്ടികള്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടികളുടെ പേരും സ്കൂളുകളും. നന്ദന ജി.നായര്‍ (സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍, പട്ടണക്കാട്), ആര്.ലക്ഷ്മി,ആക്ഷിട്രേ ആര് പ്രഭു, ആര്.സരസ്വതി (എല്ലാവരും സെന്റ് ആന്‍സ് പബ്ലിക് സ്കൂള്‍, ചേര്‍ത്തല), അരുന്ധതി എസ്.കുമാര്‍, അഭിനവ് കെ.രാജ് (എല്ലാവരും ബിഷപ് മൂര്‍ വിദ്യാപീഠ് സ്കൂള്‍,ചേര്‍ത്തല). ഗോള്‍ഡ് മെഡല്‍ നേടിയ കുട്ടികള്‍:-ആദിശേഷന് എസ്. കുമാര്‍(വിഎന്‍എസ്എസ്, കണിച്ചുകുളങ്ങര),ദേവനന്ദ് (ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂള്‍,ചേര്‍ത്തല). ലക്ഷ്മി കാര്‍ത്തിക(സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്,വെച്ചൂര്‍),ആഷ്ലി (നിര്‍മല ഇംഗ്ലീഷ് മീഡിയം സ്കൂള്‍,വെച്ചൂര്‍),അഭിറാം(സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍, പട്ടണക്കാട്),ആദിത്യനാരായണന്‍,എസ്.ജി ഗോകുല്‍കൃഷ്ണ,ദേവര്‍ഷ് കെ.രാജ് (എല്ലാവരും ബിഷപ് മൂര്‍ വിദ്യാപീഠ് സ്കൂള്‍,ചേര്‍ത്തല). സില്‍വര്‍ മെഡല്‍ നേടിയ കുട്ടികള്‍:-അജുള് ചന്ദര്‍ (ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂള്‍,ചേര്‍ത്തല),ഹരികൃഷ്ണന് (സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍, പട്ടണക്കാട്),ബാലനാരായണന്‍(ഹോളി ഫാമിലി സ്കൂള്‍ ചേര്‍ത്തല).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."