വ്യക്തിഹത്യ ചെയ്ത ഡി.വൈ.എഫ്.ഐ നടപടി അപലപനീയം: യു.ഡി.എഫ്
ദേശമംഗലം: ദേശമംഗലം ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വെസ്റ്റ് പല്ലൂരില്‍ താമസിക്കുന്ന സയ്യിദ് കുടുംബമായ കുഞ്ഞിക്കോയ തങ്ങള്‍ (കെ.എന്‍.കെ തങ്ങളുടെ) കുടുംബത്തെ അവഹേളിക്കുന്ന വിധത്തില്‍ മറ്റേതോ കുഞ്ഞിക്കോയയുടെ പേരിലുളള ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡില്‍ കുഞ്ഞിക്കോയ തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഇറക്കിയ ഡി.വൈ.എഫ്.ഐയുടെ തരം താണ രാഷ്ട്രീയം അപലപനീയമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇക്കഴിഞ്ഞ 7ാം തിയ്യതി ദേശമംഗലം അക്ഷയ സെന്റര്‍ വഴി കുഞ്ഞിക്കോയയും കുടുംബവും പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കെ മറ്റൊരു ആര്‍.എസ്.ബി.വൈ കാര്‍ഡ് കുഞ്ഞിക്കോയ തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഉപയോഗിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാനും അതുവഴി തങ്ങള്‍ കുടുംബത്തെ അപമാനിച്ച് സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാനും വ്യക്തിഹത്യ ചെയ്യാനുമുളള ശ്രമത്തെ നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഡി.വൈ.എഫ്.ഐയുടെ നോട്ടീസില്‍ ആരോപിക്കുംവിധം 5ാം വാര്‍ഡ് മെമ്പറായ റഹ്മത്ത് ബീവിയുടെ പേര് കുഞ്ഞിക്കോയതങ്ങളുടെ ഉടമസ്ഥതയിലുളള റേഷന്‍ കാര്‍ഡില്‍ ഇല്ല എന്ന വസ്തുത മനസ്സിലാക്കാതെയും ആധാര്‍കാര്‍ഡിലും മറ്റു രേഖകളിലും ഉളള യഥാര്‍ഥ പേരിന്റെ സ്ഥാനത്ത് കുഞ്ഞിക്കോയ തങ്ങളുടെ പേരിനോട് സാദൃശ്യമുളള കുഞ്ഞിക്കോയയുടേയും റഹ്മത്ത് ബീവിയുടെ പേരിനോട് സാദൃശ്യമുളള റഹ്മത്ത് എന്നവരുടേയും ആരോഗ്യഇന്‍ഷൂറന്‍സ് കാര്‍ഡ് മോര്‍ഫിങ്ങ് നടത്തി പുറത്തിറക്കിയ ഡി.വൈ.എഫ്.ഐയുടെ നോട്ടീസ് ഉപതെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയിട്ടുളളതാണ്.
ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം പ്രബുദ്ധരായ വോട്ടര്‍മാര്‍ മനസ്സിലാക്കി പ്രതികരിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."