റാണി കായലില്‍ ഇനി നെല്ലുവിളയും; വിതയിറക്കിയത് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍
കുട്ടനാട്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 210 ഹെക്ടര്‍ വരുന്ന റാണി കായലില്‍ വിതയിറക്കി.
കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് റാണി കായലില്‍ നെല്‍കൃഷിക്കായി വിതയിറക്കിയത്. 1992 ലാണ് അവസാനമായി റാണി കായലില്‍ കൃഷിയിറക്കിയത്. 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടര്‍ റവന്യൂ ഭൂമിയാണ്.
റാണി-ചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണി-ചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 13 ാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു. 90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതി എത്തിച്ചത്. 2014 ല്‍ ചിത്തരയില്‍ കൃഷിയിറക്കിയിരുന്നു.
റാണിക്കായലില്‍ കഴിഞ്ഞ വര്‍ഷം കൃഷിയിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്ന് കൃഷി മന്ത്രി കായല്‍ സന്ദര്‍ശിച്ച് കൃഷിക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. റാണി കായല്‍ പാടശേഖരത്ത് നടന്ന ചടങ്ങില്‍ തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷനായി.
കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്തംഗം മധു സി. കുളങ്ങര, ഗ്രാമപഞ്ചായത്തംഗം സുശീല ബാബു, രാഷ്ട്രീയ കക്ഷി പ്രതിനിധി ഡി ലക്ഷ്മണന്‍, റാണി-ചിത്തിര കായല്‍ പാടശേഖര സമിതി ഭാരവാഹികളായ എ ശിവരാജന്‍, എ.ഡി കുഞ്ഞച്ചന്‍, ജോസഫ് ചാക്കോ, വി മോഹന്‍ദാസ്, ജോസ് ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.ജി അബ്ദുള്‍ കരിം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മധു ജോര്‍ജ് മത്തായി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."