റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് റൂട്ട് മാര്‍ച് നടത്തി
വാടാനപ്പള്ളി: വാടാനപ്പള്ളി, വലപ്പാട് പൊലിസ് സ്റ്റേഷന്‍ പരിധികളിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് റൂട്ട് മാര്‍ച് നടത്തി. സംസ്ഥാനത്തെ പ്രശ്‌ന ബാധിത മേഖലകളെ പറ്റി റിപ്പോര്‍ട് കേന്ദ്ര ആഭ്യന്തരവകുപ്പിന് സമര്‍പിക്കന്‍ കോയമ്പത്തൂരില്‍ നിന്നുള്ള കേന്ദ്ര റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് 105 ബറ്റാലിയന്‍ ആണ് വലപ്പാട് സര്‍കിള്‍ പരിധിയില്‍ ഇന്നലെ റൂട്ട് മാര്‍ച് നടത്തിയത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നത്. അസിസ്റ്റന്റ് കമേന്റര്‍ റോബിന്‍ പി.ജിയുടെ നേത്യത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.വി വിജയകുമാര്‍ അടക്കം മുപ്പത് പേരാണുള്ളത്. 23 വരെ ജില്ലയിലെ റൂറല്‍ പൊലിസ് മേധാവിയുടെയും, കമ്മീഷണറുടെയും, പരിധിയിലുള്ള പ്രശ്‌നബാധിത മേഖലകളില്‍ സഞ്ചരിച്ച് നിരീക്ഷണംനടത്തി റിപ്പോര്‍ടുകള്‍ ശേഖരിക്കും. 23 ന് സേന മടങ്ങും. റിപ്പോര്‍ടുകള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന് സമര്‍പിക്കും. രണ്ടു വര്‍ഷം കൂടുമ്പോള്‍ സംസ്ഥാനതലത്തില്‍ ഇത്തരത്തിലുള്ള റിപോര്‍ട്ടുകള്‍ ശേഖരിച്ചുവരാറുണ്ട്. ഒരോ ജില്ലകളിലും പല സമയങ്ങളിലായാണ് റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ കോയമ്പത്തൂരിനു പുറമെ സെക്കന്തരാബാദിലാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉള്ളത്. സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിക്കുമെന്നും, കടല്‍വഴിയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കലാപ സാധ്യതകള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍റിന്റെ ഈ മുന്‍കരുതലായി നിരീക്ഷണവും വിവരശേഖരണവും, നടത്താന്‍ കാരണം. വര്‍ഗീയ കലപം, രാഷ്ട്രീയ സംഘട്ടനം തുടങ്ങി അടിയന്തിര ഘട്ടങ്ങളില്‍ ഇടപെടാനും, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ദ്രൂത കര്‍മ്മസേനയെ നിയോക്കിക്കാനും അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."