മതത്തെ അധികാരത്തിനായി ഉപയോഗിക്കുന്നവര്‍ ഒറ്റപ്പെടും: പി.വി അബ്ദുള്‍ വഹാബ് എം.പി
ചെറുതുരുത്തി: മതത്തെ അധികാരത്തിലേക്കുള്ള പടികളാക്കി മാറ്റുന്ന വര്‍ഗീയ ശക്തികള്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നും ഇന്ത്യയുടെ മഹത്തരമായ മതേതര സംസ്‌കാര മുന്നേറ്റത്തില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാനാകില്ലെന്നും പി.വി അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു. ഇന്ത്യന്‍ ബഹുസ്വര സമൂഹത്തില്‍ ഏകീകൃത സിവില്‍ കോഡ് അസാധ്യമാണ്. മോഡി സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങളെ ചവിട്ടി മെതിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ സുദൃഡമായ ഇന്ത്യന്‍ ഭരണഘടന ഈ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വം ഇല്ലാതാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് ആകില്ലെന്നും വഹാബ് കൂട്ടി ചേര്‍ത്തു. ആറ്റൂര്‍ അറഫ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാന തല സി.ബി.എസ്.ഇ ഖൊഖൊ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു എം.പി. അറഫ ജനറല്‍ സെക്രട്ടറി കെ.എസ് ഹംസ അധ്യക്ഷനായി. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിഭകളാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരക്കുക. കെ.എസ് അബ്ദുള്ള, കെ.എം മുഹമ്മദ്, വസന്ത മാധവന്‍, അബ്ദുള്‍ ലത്തീഫ്, എം.ഉസ്മാന്‍, അല്‍ത്താഫ് ഹുസൈന്‍, യു.ദീപ്തി, ഗംഗാദേവി മേനോന്‍, കെ.മുഹമ്മദ്, സി.രമ, പഞ്ചിയത്ത് പ്രസിഡന്റുമാരായ ജോണി മണിച്ചിറ, എം.എച്ച് അബ്ദുള്‍ സലാം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വസന്ത മാധവന്‍, ദിനേഷ് ബാബു സംസാരിച്ചു. ടൂര്‍ണമെന്റ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."