ഹോളിഗ്രേസ് അക്കാദമി ഫെസ്റ്റിന് ഇന്ന് തുടക്കം
മാള: ഹോളിഗ്രേസ് അക്കാദമി ഓഫ് എന്‍ജിനീയറിംഗിലെ ഫെസ്റ്റിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം ബാച്ചിലെ ബിരുദദാനചടങ്ങ്, സയന്‍സ് എക്‌സിബിഷന്‍, ടെക്‌ഫെസ്റ്റ്, പുതിയ കോഴ്‌സിന്റെ ഉദ്ഘാടനം തുടങ്ങിയവ കോര്‍ത്തിണക്കിക്കൊണ്ടാണ് ഇത്തവണത്തെ ഹോളിഗ്രേസ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 9 30 ന് കോളജ് ഗ്രൗണ്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുള്‍ റഹ്മാന്‍ മുഖ്യാതിഥിയാകും. മുന്‍ ഐ.എസ്.ആര്‍.ഒ സയന്റിസ്റ്റ് ഡോ.ടി.പി ശശികുമാര്‍ ആശംസകള്‍ അര്‍പ്പിക്കും. കോളജ് ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍ അധ്യക്ഷനാകും. യൂറോപ്പിലും മറ്റുമുള്ളതും കേരളത്തിലാദ്യമായതുമായ ഇമേജ് ക്രിയേഷന്‍, കോംപറ്റിറ്റീവ് എക്‌സാം ആന്റ് ഫിനിഷിംഗ് സ്‌കൂളിന്റെ ഉദ്ഘാടനം ചടങ്ങില്‍ നടക്കും. തുടര്‍ന്ന് കോളജങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രണ്ടാം ബാച്ച് വിദ്യാര്‍ഥിനികളുടെ ബിരുദദാനം നടക്കും.ഇന്നും നാളെയുമായി നടക്കുന്ന സയന്‍സ് എക്‌സിബിഷനില്‍ കേരളത്തിലെ നാല്‍പതോളം വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ പങ്കെടുക്കും. മൂവാറ്റുപുഴ അമേസിംഗ് സയന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര പ്രദര്‍ശനവും ഇതോടൊപ്പമുണ്ടാകും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുമണി വരെ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സയന്‍സ് എക്‌സിബിഷനിലേക്ക് സൗജന്യ പ്രവേശനം ഉണ്ടാകും. നാളെ സയന്‍സ് ക്വിസ് 2016 നടക്കും. അറുപതോളം വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന സയന്‍സ് ക്വിസ് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിജയം കൈവരിച്ച എ.ആര്‍ രഞ്ജിത്ത് നയിക്കും. അന്‍പതിനായിരം രൂപയുടെ ക്യാഷ് പ്രൈസാണ് മത്സരങ്ങള്‍ക്കായി സമ്മാനം നല്‍കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍, പ്രിന്‍സിപ്പാള്‍ ഡോ.എ സുബ്രഹ്മണ്യം, ഡയറക്ടര്‍ ആന്റണി മാളിയേക്കല്‍, ടെക്‌നീഷ്യന്‍ ആന്റണി പ്രശാന്ത്, വി.സുധീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."